2010, മേയ് 31, തിങ്കളാഴ്‌ച

മെയ് 31: ലോക പുകയിലവിരുദ്ധ ദിനം

ഒരു കുസൃതിച്ചോദ്യം ചോദിക്കാം. വലിച്ചാല്‍ വലുതാകുന്നത് റബ്ബര്‍. അപ്പോള്‍ വലിച്ചാല്‍ ചെറുതാകുന്നതോ? ഉത്തരം ചിന്തിച്ച് തല പുകയ്‌ക്കേണ്ട. പുകയ്ക്കുന്ന ഒരു സാധനംതന്നെയാണ് ഉത്തരം-സിഗററ്റ്!എന്നാല്‍ സിഗററ്റുവലി അത്ര നല്ല കാര്യമല്ല കേട്ടോ. സിഗററ്റിലും ബീഡിയിലുമൊക്കെയുള്ള പുകയില പല മഹാരോഗങ്ങള്‍ക്കും കാരണക്കാരനായ വില്ലനാണ്. പുകവലിയില്‍ നിന്നു തുടങ്ങിയിട്ടാണ് പലരും മയക്കുമരുന്നിനും മദ്യത്തിനും അടിമയായിപ്പോകുന്നത്. പുകവലിക്കുന്നവര്‍ക്ക് വായിലും ശ്വാസകോശത്തിലും അര്‍ബുദം ഉണ്ടാകുന്നു. ഹൃദ്രോഗം, തളര്‍വാതം, കുടല്‍പുണ്ണ്, വരണ്ട ചുമ, ഷണ്ഡത്വം, ഗാംഗ്രീന്‍ തുടങ്ങിയ രോഗങ്ങളും പുകവലിമൂലം ഉണ്ടാകുന്നു. ഗാംഗ്രീന്‍ എന്ന രോഗം മൂര്‍ച്ഛിച്ചാല്‍ ശരീരാവയവങ്ങള്‍ മുറിച്ചു മാറ്റാതെ രക്ഷയില്ല.സിഗററ്റിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ബീഡി. കാന്‍സറിന് കാരണമാകുന്ന ടാറ്, സിഗററ്റിലേതിനേക്കാള്‍ ബീഡിയില്‍ ഒന്നരയിരട്ടി ഉണ്ട്. ഹൃദ്രോഗബാധയ്ക്ക് കാരണമാകുന്ന നിക്കോട്ടിന്‍ രണ്ടിരട്ടിയും. ബീഡിയിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവും വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍ കേരളത്തിലാണ്. രാജ്യത്ത് മൊത്തം നിര്‍മിക്കപ്പെടുന്ന സിഗററ്റിന്റെ 20 ശതമാനവും വലിച്ചു തീര്‍ക്കുന്നതും കേരളീയരാണെന്നാണ് കണക്ക്. ഇന്ത്യ, മലേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ കണ്ടുവരുന്ന മൂന്നുതരം കാന്‍സറുകളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. പുകവലിയുടെ ഫലമായി വായിലും നാവിലുമുള്ള കാന്‍സര്‍ പരക്കെ കണ്ടുവരുന്നത് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ്.പുകവലിക്കുന്നവര്‍ക്കു മാത്രമല്ല, സിഗററ്റിന്റെയും ബീഡിയുടെയും പുക ശ്വസിക്കുന്നവര്‍ക്കും രോഗം വരും. പുകവലിക്കുന്നവരുമായി അടുത്തിടപഴകുന്നവര്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പൊതുസ്ഥലങ്ങളില്‍ പുകവലിയും വെറ്റിലമുറുക്കും വിദേശരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ ചിലയിടങ്ങളിലും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ വെറ്റിലമുറുക്കും പുകവലിയും നിരോധിച്ച ഏക സംസ്ഥാനം മഹാരാഷ്ട്രയാണ്.വി.കെ. ഹരിദാസ്പുകവലി ഉപേക്ഷിക്കാം View Slideshow2 വയസുകാരന് വലിക്കാന്‍ ദിനംപ്രതി 40 സിഗരറ്റുകള്‍ഇന്തൊനീഷ്യയിലെ ആര്‍ദി റിസാല്‍ എന്ന രണ്ടു വയസുകാരന്‍ ഒരു ദിവസം 40 ഓളം സിഗരറ്റുകള്‍ വലിക്കുന്നതായി വന്ന റിപ്പോര്‍ട്ട് വായനക്കാരില്‍ അത്ഭുതം മാത്രമല്ല ഉളവാക്കിയത്. പുകവലിയെക്കുറിച്ചുള്ള അജ്ഞതയുടെ ഭീകരമുഖം കൂടി അത് കാണിച്ചുതന്നു. മുഷി ബന്യാസിന്‍ എന്ന തീരദേശ ഗ്രാമത്തിലാണ് ഈ 'അത്ഭുത ബാലന്റെ' വീട്. റിസാലിന് 18 മാസം പ്രായമുള്ളപ്പോള്‍ പിതാവ് തമാശയ്ക്ക് ഒരു പുക നല്‍കിയതാണ് കുഴപ്പമായത്. പിന്നീട് പുകവലിക്ക് അടിമയായ റിസാല്‍ സിഗരറ്റ് ലഭിച്ചില്ലങ്കില്‍ ദേഷ്യപ്പെടാനും കരയാനും തുടങ്ങി. കുട്ടിയെ ശാന്തനാക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ സിഗരറ്റുകള്‍ നല്‍കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ദിവസം 40 എന്ന നിലയിലെത്തിയത്. സിഗരറ്റ് നല്‍കിയില്ലങ്കില്‍ റിസാല്‍ കരയുകയും തല ഭിത്തിലിട്ട് അടിക്കുകയും അക്രമാസക്തനാകുകകയും ചെയ്യുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. നിക്കോട്ടിന്‍ എന്ന രാസവസ്തു തലച്ചോറില്‍ ആസക്തിയുടെ കനലുകള്‍ കോരിയിട്ടതിന്റെ ഉദാഹരണമാണിത്. പുകവലിയുടെ ദോഷവശങ്ങള്‍ പറഞ്ഞുമനസ്സിലാക്കാവുന്ന പ്രായത്തിലല്ലാത്ത രണ്ടുവയസ്സുകാരന്റെ വലി നിര്‍ത്താന്‍ ഇനി എന്തുചെയ്യും.റിസാലിന്റെ പുകവലി ശീലം നിര്‍ത്തുമെങ്കില്‍ കുടുംബത്തിന് ഒരു കാര്‍ നല്‍കാമെന്ന് അധികാരികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും രിസാലിന് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലന്നും അവന് ഇഷ്ടമാണങ്കില്‍ വലിക്കട്ടെയെന്നുമാണ് കുടുംബം നിലപാടെടുത്തത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും റിസാലിന്റെ തൂക്കം 25 കിലോയാണെന്നും പിതാവ് മുഹമ്മദ് പറയുന്നു. കുഞ്ഞിന്റെ 25 കിലോ തൂക്കംതന്നെ ഏറ്റവും അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. നിരവധിമാരകരോഗങ്ങളുടെ അടിസ്ഥാനകാരണമായി